ഗുജറാത്തിൽ മാത്രമല്ല കോടതി വിധികൾ സംശയകരമാകുന്നതെന്ന് ഷിബു ബേബി ജോൺ
ദുരിതാശ്വാസ ഫണ്ട് വകമാറ്റിയെന്ന ആരോപണത്തിൽ മുഖ്യമന്ത്രിക്കെതിരായ ഹർജി മൂന്നംഗ ബെഞ്ചിന് വിടാനുള്ള ലോകായുക്തയുടെ തീരുമാനത്തിനെതിരെ ആർ.എസ്.പി സംസ്ഥാന സെക്രട്ടറി ഷിബു ബേബി ജോൺ. ഗുജറാത്തിൽ മാത്രമല്ല കോടതി വിധികൾ സംശയകരമാകുന്നതെന്ന് ഷിബു ബേബി ജോൺ പ്രതികരിച്ചു.
ഒരു വർഷവും 12 ദിവസത്തിനു ശേഷം ഏകാഭിപ്രായത്തിൽ എത്താൽ സാധിച്ചില്ല എന്ന വിചിത്ര വാദവുമായി ദുരിതാശ്വാസ ദുർവിനിയോഗം സംബന്ധിച്ച കേസിൽ ലോകായുക്ത പരാമർശിച്ചത്. ഒരു വർഷത്തിനിടയിൽ പുതിയതായി സംഭവിച്ച ഒരു കാര്യമെയുള്ളു. പുതിയ ലോകായുക്ത നിയമം നിയമസഭയിൽ പാസായി. ഗവർണർ ഇതിൽ ഒപ്പിട്ടിട്ടില്ല.
എന്നാൽ മുഖ്യമന്ത്രി പിണറായിയുമായി ഗവർണർ സന്ധി ചെയ്തതിന്റെ അടിസ്ഥാനത്തിൽ അധികം വൈകാതെ ഗവർണർ ഒപ്പിടും. അതിനു ശേഷം ഫുൾ ബെഞ്ചിൽ നിന്നു വരുന്ന വിധിക്ക് പ്രസക്തി ഉണ്ടാവില്ലെന്നും ഷിബു ബേബി ജോൺ പറഞ്ഞു.