യുഡിഎഫിൽ നിന്ന് നിരവധി നേതാക്കൾ പാർട്ടിയിലേക്ക് വരും, ചർച്ചകൾ നടക്കുന്നു: ജോസ് കെ മാണി
യുഡിഎഫിൽ നിന്നും നിരവധി നേതാക്കൾ കേരളാ കോൺഗ്രസ് എമ്മിലേക്ക് വരാൻ താത്പര്യം അറിയിച്ചതായി ജോസ് കെ മാണി. ജനപിന്തുണയുള്ള നേതാക്കളാണ് തന്നെ സമീപിച്ചത്. ചർച്ചകൾ പുരോഗമിക്കുകയാണെന്നും ജോസ് കെ മാണി പറഞ്ഞു
ഭരണപരിഷ്‌കാര കമ്മീഷൻ ചെയർമാൻ സ്ഥാനത്തേക്ക് പരിഗണിക്കുന്നുവെന്ന വാർത്തകളെ കുറിച്ച് അറിയില്ലെന്ന് ജോസ് പറഞ്ഞു. ഇത്തരം ചർച്ചകളൊന്നും നടന്നിട്ടില്ല. നിലവിൽ പാർട്ടി ചുമതല വഹിക്കാനാണ് താത്പര്യം. മറ്റെല്ലാം വാർത്താ സൃഷ്ടിയാണെന്നും ജോസ് കെ മാണി പറഞ്ഞു.