ബി ജെ പി സംസ്ഥാന അധ്യക്ഷൻ കെ സുരേന്ദ്രനെതിരെ കൂടുതൽ തെളിവുകൾ പുറത്ത് വിട്ട് ജെ.ആര്‍.പി.ട്രഷറര്‍ പ്രസീത
ബി ജെ പി സംസ്ഥാന അധ്യക്ഷൻ കെ സുരേന്ദ്രനെതിരെ കൂടുതൽ തെളിവുകൾ പുറത്ത് വിട്ട് ജെ.ആര്‍.പി.ട്രഷറര്‍ പ്രസീത. സി കെ ജാനുവിന് പണം കൈമാറിയത് തിരുവനന്തപുരം ഹൊറൈസൺ ഹോട്ടലിൽ വച്ചായിരുന്നുവെന്നും വെളിപ്പെടുത്തി.
സുരേന്ദ്രൻ ഹോട്ടലിൽ നേരിട്ടെത്തിയാണ് പണം കൈമാറിയത്.ഹോട്ടലിലേക്ക് പോകുന്നതിന് മുൻപ് സുരേന്ദ്രൻ വിളിച്ചു. ജാനു പത്ത് കോടി ആവശ്യപ്പെട്ട ചർച്ച നടന്നത് കോട്ടയത്ത് വച്ചായിരുന്നുവെന്നും പ്രസീത വെളിപ്പെടുത്തി.എസ് ടി കമ്മീഷൻ ചെയർപേഴ്സൺ സ്ഥാനവും സി കെ ജാനു ആവശ്യപ്പെട്ടുവെന്നും പ്രസീത വ്യക്തമാക്കി.