ലൗ ജിഹാദ് വിഷയത്തിൽ വ്യക്തത വരുത്തി ജോസ് കെ മാണി; വിവാദം വികസനത്തിൽ നിന്ന് ശ്രദ്ധ തിരിക്കാൻ
ലൗ ജിഹാദ് വിഷയത്തിൽ നിലപാട് വ്യക്തമാക്കി ജോസ് കെ മാണി. ഇടതുമുന്നണിയുടെ അഭിപ്രായം തന്നെയാണ് കേരളാ കോൺഗ്രസിന്റേതും. വികസനത്തിൽ നിന്ന് ശ്രദ്ധ തിരിക്കാനാണ് ഇപ്പോഴത്തെ വിവാദമെന്ന് ജോസ് കെ മാണി പറഞ്ഞു
ലൗ ജിഹാദ് ആരോപണങ്ങളെ കുറിച്ച് പരിശോധിച്ച് വ്യക്തത വരുത്തണമെന്നായിരുന്നു ജോസ് കെ മാണി ഇന്നലെ പറഞ്ഞിരുന്നത്. പ്രസ്താവന വിവാദമായതോടെ മുഖ്യമന്ത്രിയും കാനം രാജേന്ദ്രനും അടക്കമുള്ളവർ ജോസിനെ തള്ളി രംഗത്തുവരികയും ചെയ്തു. അതേസമയം കെസിബിസിയും ബിജെപിയും പ്രസ്താവനയെ അനുകൂലിച്ച് രംഗത്തുവരികയും ചെയ്തിരുന്നു.