ബിജെപി വൻതോതിൽ കുഴൽപ്പണം ഉപയോഗിച്ചതിന്റെ തെളിവാണ് പുറത്തുവരുന്നതെന്ന് വിജയരാഘവൻ
എൻ ഡി എയിലേക്ക് എത്താൻ സികെ ജാനുവിന് പത്ത് ലക്ഷം രൂപ കൈമാറിയെന്ന കെ സുരേന്ദ്രന്റെ ശബ്ദരേഖ പുറത്തുവന്ന സംഭവം അതീവ ഗുരുതരമെന്ന് സിപിഎം സംസ്ഥാന സെക്രട്ടറി എ വിജയരാഘവൻ. നിയമസഭാ തെരഞ്ഞെടുപ്പിൽ ബിജെപി വൻതോതിൽ കുഴൽപ്പണം ഉപയോഗിച്ചതിന്റെ തെളിവാണ് പുറത്തുവരുന്നത്
ജനാധിപത്യ ഘടനയെ അട്ടിമറിക്കുന്ന പ്രവർത്തിയാണ് ബിജെപിയുടെ ഭാഗത്ത് നിന്നുണ്ടായത്. ഉത്തരേന്ത്യയിലേതിന് സമാനമായ കാര്യങ്ങളാണ് കേരളത്തിൽ ബിജെപി നടത്തിയത്. കേന്ദ്ര ഏജൻസികളെല്ലാം നിശബ്ദരാണ്. അവരുടെ സമീപം രാഷ്ട്രീയ താത്പര്യത്തിന് അനുസരിച്ചാണെന്ന് വ്യക്തമായെന്നും വിജയരാഘവൻ പറഞ്ഞു.