കൊടകര കുഴൽപ്പണ കേസിൽ കുരുങ്ങി ബിജെപി: സംസ്ഥാന നേതാക്കളെ നാളെ ചോദ്യം ചെയ്യും
കൊടകര കുഴൽപ്പണക്കേസുമായി ബന്ധപ്പെട്ട അന്വേഷണം ബിജെപിയുടെ സംസ്ഥാന നേതാക്കളിലേക്ക്. സംസ്ഥാന സംഘടനാ സെക്രട്ടറി എം ഗണേശനെയും ബിജെപി സംസ്ഥാന കമ്മിറ്റി ഓഫീസ് സെക്രട്ടറി ഗിരീഷിനെയും പ്രത്യേക അന്വേഷണസംഘം ചോദ്യം ചെയ്യും. ഇരുവരോടും നാളെ ഹാജരാകാൻ നിർദേശം നിൽകി
ബിജെപി തൃശ്ശൂർ ജില്ലാ ജനറൽ സെക്രട്ടറി കെ ആർ ഹരിയെയും അയ്യന്തോൾ മേഖലാ സെക്രട്ടറി ജി കാശിനാഥനെയും പ്രത്യേക അന്വേഷണ സംഘം ചോദ്യം ചെയ്തു. എന്നാൽ കേസിൽ ബിജെപിയെ ബന്ധിപ്പിക്കാനുള്ള ശ്രമം വിജയിക്കില്ലെന്നാണ് സംസ്ഥാന പ്രസിഡന്റ് കെ സുരേന്ദ്രൻ പ്രതികരിച്ചത്.
കൊടകരയിൽ നിന്ന് 25 ലക്ഷം രൂപ തട്ടിയെടുത്തുവെന്നാണ് പോലീസിന് ലഭിച്ച പരാതി. എന്നാൽ മൂന്നര കോടി രൂപയാണ് ഇതെന്ന് പോലീസ് അന്വേഷണത്തിൽ കണ്ടെത്തി. ബിജെപിക്ക് വിജയസാധ്യതയുള്ള മണ്ഡലങ്ങളിൽ ചെലവഴിക്കാൻ കൊണ്ടുവന്നതാണ് ഈ പണമെന്നാണ് സൂചന.