Saturday, October 19, 2024
Kerala

കുഴൽപ്പണ കവർച്ചക്ക് ശേഷം ധർമരാജൻ വിളിച്ചത് ഏഴ് ബിജെപി നേതാക്കളെ

 

കൊടകര കുഴൽപ്പണ കേസിൽ ബിജെപിയുടെ കുരുക്ക് കൂടുതൽ മുറുകുന്നു. കുഴൽപ്പണം കൊണ്ടുവന്ന ധർമരാജൻ കവർച്ചക്ക് ശേഷം ആദ്യം വിളിച്ചത് ഏഴ് ബിജെപി നേതാക്കളെയാണ്. ആദ്യ ഏഴ് കോളിൽ സുരേന്ദ്രന്റെ മകന്റെ നമ്പറും ഉൾപ്പെടുന്നു.

സംസ്ഥാനത്തെ തന്നെ ഉന്നത നേതാക്കളെയാണ് പണം കവർച്ച പോയെന്ന് പറയാൻ ധർമരാജൻ വിളിച്ചത്. ഇതിൽ സുരേന്ദ്രന്റെ മകനുമായുള്ള സംഭാഷണം 24 സെക്കൻഡ് നേരം നീണ്ടുനിന്നു. അതേസമയം സുരേന്ദ്രനാണോ മകന്റെ ഫോണിൽ സംസാരിച്ചത് എന്നും അന്വേഷണ സംഘം പരിശോധിക്കുന്നുണ്ട്.

Leave a Reply

Your email address will not be published.