രാഹുൽ ഗാന്ധിയുടെ അകമ്പടി വാഹനം ഡി വൈ എസ് പിയുടെ കാലിൽ കയറി; വിരലിന്റെ എല്ലിന് പൊട്ടൽ
രാഹുൽ ഗാന്ധിയുടെ അകമ്പടി വാഹനം കാലിൽ കയറി വടകര ഡി വൈ എസ് പിക്ക് പരുക്ക്. രാഹുൽ ഗാന്ധി കൊയിലാണ്ടിയിൽ പ്രസംഗം കഴിഞ്ഞ് മടങ്ങി പോകുമ്പോഴാണ് അകമ്പടി വാഹനം ഡി വൈ എസ് പിയുടെ കാലിൽ കയറിയത്.
ഡി വൈ എസ് പി മൂസ വള്ളിക്കാടനാണ് പരുക്കേറ്റത്. ഇദ്ദേഹത്തെ കൊയിലാണ്ടി താലൂക്കാശുപത്രിയിൽ പ്രവേശിപ്പിച്ചു. പരിശോധനയിൽ കാൽവിരലിന്റെ എല്ലിൽ പൊട്ടലുണ്ടെന്ന് കണ്ടെത്തി.