ആർ എസ് എസിനെ പോലെ ഇടതുപക്ഷവും ജനങ്ങളെ വിഭജിക്കുന്നു: രാഹുൽ ഗാന്ധി
ഇടത് മുന്നണിക്കെതിരെ രൂക്ഷ വിമർശനവുമായി കോൺഗ്രസ് നേതാവ് രാഹുൽ ഗാന്ധി. ഇടതുപക്ഷം മോദിയെയും ആർ എസ് എസിനെയും പോലെ ജനത്തെ വിഭജിക്കാൻ ശ്രമിക്കുകയാണെന്ന് രാഹുൽ ഗാന്ധി പറഞ്ഞു. എല്ലാത്തിനും ഉത്തരം മാർക്‌സ് എന്നാണ് ഇടതുപക്ഷത്തിന്റെ വിശ്വാസം
എരുമേലി ക്ഷേത്രവും വാവര് പള്ളിയും മതസൗഹാർദത്തിന്റെ പ്രതീകമാണ്. ഈ ആശയം ഇന്ത്യയിൽ ഇപ്പോൾ ആക്രമിക്കപ്പെടുകയാണ്. മോദിയും ആർ എസ് എസും ചെയ്തുകൊണ്ടിരിക്കുന്നതും ഇത് തന്നെയാണ്. അവർ സമൂഹത്തിൽ വിദ്വേഷവും പകയും വളർത്തുകയാണ്. നാടിനെ വിഭജിക്കാനുള്ള പരിശ്രമം നടത്തുന്നു.
ഇടതുപക്ഷവും ജനങ്ങളെ വിഭജിക്കുന്നുവെന്നും രാഹുൽ പറഞ്ഞു. ഇടുക്കി, പത്തനംതിട്ട ജില്ലകളിലാണ് രാഹുൽ ഗാന്ധി ഇന്ന് പ്രചാരണത്തിനെത്തുന്നത്.