Monday, January 6, 2025
Kerala

വയനാട്ടിൽ രാഹുൽ ഗാന്ധിയുടെ ട്രാക്ടർ റാലി; സുഹൃത്തുക്കൾക്ക് വേണ്ടി മോദി കർഷകരെ ബുദ്ധിമുട്ടിക്കുന്നു

കർഷക പ്രക്ഷോഭത്തിന് ഐക്യദാർഢ്യം പ്രകടിപ്പിച്ച് വയനാട്ടിൽ ട്രാക്ടർ റാലി നടത്തി രാഹുൽ ഗാന്ധി. തന്റെ ഒന്നോ രണ്ടോ സുഹൃത്തുക്കൾക്ക് വേണ്ടി പുതിയ നിയമങ്ങളുണ്ടാക്കി പ്രധാനമന്ത്രി കർഷകരെ ബുദ്ധിമുട്ടിക്കുകയാണെന്ന് രാഹുൽ ഗാന്ധി പറഞ്ഞു

ഇന്ത്യയിലെ കർഷകരുടെ ബുദ്ധിമുട്ടുകൾ ലോകമെമ്പാടുമുള്ളവർ കാണുന്നുണ്ട്. പക്ഷേ ഡൽഹിയിലെ നമ്മുടെ സർക്കാർ മാത്രം കർഷകരുടെ വേദന മനസ്സിലാക്കുന്നില്ല. കർഷകരുടെ സാഹചര്യങ്ങളെ കുറിച്ച് പോപ് താരങ്ങൾ വരെ സംസാരിക്കുമ്പോഴും ഇന്ത്യൻ സർക്കാരിന് അതിലൊന്നും താത്പര്യമില്ല

കേരള സർക്കാരിന്റെ ശുപാർശ പ്രകാരമാണ് വയനാട് അടക്കമുള്ള മേഖലകളിൽ ബഫർസോൺ പ്രഖ്യാപിച്ചത്. ഇത് മാറ്റാൻ കേരളാ സർക്കാർ മുൻകൈയെടുക്കണമെന്നും രാഹുൽ പറഞ്ഞു. മണ്ടാട് മുതൽ മുട്ടിൽ വരെ മൂന്ന് കിലോമീറ്റർ ദൂരം രാഹുൽ ഗാന്ധി ട്രാക്ടർ ഓടിച്ചു. കെ സി വേണുഗോപാൽ എംപിയും അദ്ദേഹത്തോടൊപ്പമുണ്ടായിരുന്നു.

Leave a Reply

Your email address will not be published. Required fields are marked *