സിപിഎം ആലപ്പുഴ ജില്ലാ സമ്മേളനം മാറ്റി
ആലപ്പുഴ: സിപിഎം ആലപ്പുഴ ജില്ലാ സമ്മേളനം മാറ്റി. കോവിഡ് വ്യാപനത്തിന്റെ പശ്ചാത്തലത്തിലാണ് തീരുമാനം. കോവിഡ് സാഹചര്യം നോക്കിയാവും അടുത്ത തീയതി നിശ്ചയിക്കുകയെന്ന് ജില്ലാ സെക്രട്ടറി ആർ. നാസർ അറിയിച്ചു.
ഈ മാസം 28 മുതൽ 30 വരെയായിരുന്നു ജില്ലാ സമ്മേളനം നിശ്ചയിച്ചിരുന്നത്. കോവിഡ് നിയന്ത്രണങ്ങളുടെ ഭാഗമായ എ കാറ്റഗറിയിലുള്ള ആലപ്പുഴ ജില്ലയിൽ പൊതു പരിപാടികളിൽ പരമാവധി 50 പേരെ മാത്രമേ പങ്കെടുപ്പിക്കാൻ അനുവാദമുള്ളൂ.
50 പേരിൽ കൂടുതലുള്ള കൂടിച്ചേരലുകൾ വിലക്കി വെള്ളിയാഴ്ച ഹൈക്കോടതി ഉത്തരവിട്ടിരുന്നു. ഇതിനു പിന്നാലെ സിപിഎം കാസർഗോഡ് ജില്ലാ സമ്മേളനം ഒറ്റ ദിവസംകൊണ്ട് അവസാനിപ്പിക്കേണ്ടിവന്നിരുന്നു.