Tuesday, April 15, 2025
National

ഡിസംബറിൽ വാട്‌സ്ആപ്പ് ഇന്ത്യയിൽ നിരോധിച്ചത് 20 ലക്ഷത്തിലധികം അക്കൗണ്ടുകൾ

 

കഴിഞ്ഞ വർഷം ഡിസംബറിൽ വാട്സ്ആപ്പ് നിരോധിച്ചത് 20,79,000 ഇന്ത്യൻ അക്കൗണ്ടുകൾ. വാട്സ്ആപ്പ് പുറത്തിറക്കിയ ഏറ്റവും പുതിയ പ്രതിമാസ ഇന്ത്യ റിപ്പോർട്ടിലാണ് ഇക്കാര്യം പറയുന്നത്. ഇന്ത്യയുടെ പുതിയ ഐടി ചട്ടമനുസരിച്ചാണ് (ഇന്റർമീഡിയറി മാർഗ്ഗനിർദ്ദേശങ്ങളും ഡിജിറ്റൽ മീഡിയ എത്തിക്സ് കോഡും) ഈ റിപ്പോർട്ടുകൾ പുറത്തിറക്കിയിരിക്കുന്നത്. 2021 ഡിസംബർ 1 മുതൽ 31 വരെയുള്ള കാലയളവിലുള്ള വിവരങ്ങളാണിത്.ഈ ഒരുമാസത്തിൽ 528 പരാതി ലഭിച്ചെന്ന് വാട്സ്ആപ്പ് പറയുന്നു.

സ്പാം എന്ന് തരംതിരിക്കാവുന്ന ഓട്ടോമേറ്റഡ് അല്ലെങ്കിൽ ബൾക്ക് മെസേജിന്റെ അനധികൃത ഉപയോഗം മൂലമാണ് ഇതിൽ ഭൂരിഭാഗം അക്കൗണ്ടുകളും നിരോധിച്ചിരിക്കുന്നത്. +91 എന്ന ഫോൺ നമ്പർ വഴിയാണ് ഇന്ത്യൻ നമ്പറുകൾ ഉൾപ്പെടുന്നുണ്ടെന്ന് ആപ്പ് തിരിച്ചറിയുന്നത്. റിപ്പോർട്ട് ഫീച്ചർ വഴി ഉപയോക്താക്കളിൽ നിന്ന് ലഭിച്ച നെഗറ്റീവ് ഫീഡ്ബാക്ക് മെച്ചപ്പെടുത്തുന്നതിനുള്ള നടപടികളും ഉൾപ്പെടുന്നുണ്ടെന്ന് ആപ്പ് അറിയിച്ചു.

2021 നവംബറിൽ വാട്ട്സ്ആപ്പ് നിരോധിച്ചത് 17 ലക്ഷം ഇന്ത്യൻ അക്കൗണ്ടുകളായിരുന്നു. ഇതേ വർഷം ഒക്ടോബറിൽ 20 ലക്ഷത്തിലധികം സെപ്റ്റംബറിൽ 22 ലക്ഷത്തിലധികം ഇന്ത്യൻ അക്കൗണ്ടുകളാണ് നിരോധിച്ചത്.ജൂൺ 16 മുതൽ ജൂലൈ 31 വരെ ഇന്ത്യയിൽ 30 ലക്ഷം അക്കൗണ്ടുകളാണ് വാട്സ്ആപ്പ് നിരോധിച്ചത്.

Leave a Reply

Your email address will not be published. Required fields are marked *