Tuesday, January 7, 2025
Kerala

ഗർഭിണിക്ക് ചികിത്സ നിഷേധിച്ചതിനെ തുടർന്ന് ഇരട്ട കുട്ടികൾ മരിച്ച സംഭവം; മഞ്ചേരി മെഡിക്കൽ കോളേജ് സൂപ്രണ്ടിനും പ്രിൻസിപ്പലിനും കാരണം കാണിക്കൽ നോട്ടീസ്

കൃത്യസമയത്ത് ​ഗർഭിണിക്ക് ചികിത്സ ലഭിക്കാതതിനെ തുടർന്ന് ഇരട്ടകുട്ടികൾ മരിച്ച സംഭവത്തിൽ മഞ്ചേരി മെഡിക്കൽ കോളേജ് സൂപ്രണ്ടിനും പ്രിൻസിപ്പലിനും കാരണം കാണിക്കൽ നോട്ടീസ്.

ജില്ലാ ദുരന്തനിവാരണ അതോറിറ്റി ചെയർമാൻ കൂടിയായ മലപ്പുറം ജില്ലാ കളക്ടർ കെ ഗോപാലകൃഷ്ണനാണ് കാരണം കാണിക്കൽ നോട്ടീസ് നൽകിയത്. നോട്ടീസ് ലഭിച്ച് 24 മണിക്കൂറിനകം രേഖാമൂലം മറുപടി നൽകാനാണ് ആവശ്യപ്പെട്ടിട്ടുള്ളത്.

മഞ്ചേരി മെഡിക്കൽ കോളSജിൽ ചികിത്സ നിഷേധിച്ചതിനെ തുടർന്ന് ഗർഭിണിയായ യുവതി സ്വകാര്യ ആശുപത്രികളിൽ ചികിത്സ തേടി പോകേണ്ടി വരികയും കോഴിക്കോട് മെഡിക്കൽ കോളേജിൽ പ്രസവത്തെത്തുടർന്ന് ഇരട്ടകുട്ടികൾ മരണപ്പെടുകയും ചെയ്തിരുന്നു

ചികിത്സ നിഷേധിച്ച സംഭവം ജില്ലയിലെ ആരോഗ്യ സംവിധാനങ്ങളെക്കുറിച്ച് പൊതുസമൂഹത്തിൽ അവമതിപ്പുളവാക്കുന്നതിനും മാസങ്ങളോളം നീണ്ട കോവിഡ് പ്രതിരോധ പ്രവർത്തനങ്ങളുടെ യശസ്സ് ഇല്ലാത്താക്കിയെന്നുമാണ് വിലയിരുത്തിൽ

Leave a Reply

Your email address will not be published. Required fields are marked *