നെയ്യാറ്റിൻകരയിൽ വീട് അടിച്ചുതകർത്ത് തീയിട്ട ശേഷം ഗൃഹനാഥൻ തൂങ്ങിമരിച്ചു
നെയ്യാറ്റിൻകര പുലിയൂർശാലയിൽ വീട് അടിച്ചു തകർത്ത് തീയിട്ട ശേഷം ഗൃഹനാഥൻ തൂങ്ങിമരിച്ചു. പുലിയൂർശാല പൊട്ടൻചിറ വാഴവിളകുഴി വീട്ടിൽ കുമാർ(45)ആണ് മരിച്ചത്. ഭാര്യക്ക് മറ്റ് ചിലരുമായി ബന്ധമുണ്ടെന്ന് ആരോപിച്ച് കുമാർ വീട്ടിൽ കലഹമുണ്ടാക്കുക പതിവായിരുന്നു. ഇന്നലെയും മദ്യപിച്ചെത്തി ഇയാൾ ഭാര്യയെയും കുട്ടികളെയും മർദിച്ചു
പോലീസ് എത്തി ഭാര്യയെയും കുട്ടികളെയും ബന്ധുവീട്ടിലേക്ക് മാറ്റിയതോടെയാണ് പ്രകോപിതനായ കുമാർ വീട്ടിലെ ജനൽ ചില്ലുകളും ഫർണിച്ചറുകളും അടിച്ചു തകർത്ത ശേഷം പെട്രോൾ ഒഴിച്ച് തീയിട്ടത്. പിന്നാലെ ഇയാൾ കിടപ്പുമുറിയിൽ തൂങ്ങിമരിക്കുകയും ചെയ്തു
ഫയർ ഫോഴ്‌സ് എത്തി തീ അണച്ചതിന് ശേഷമാണ് മൃതദേഹം പുറത്തെടുത്തത്. മൃതശരീരം പൂർണമായി കത്തിക്കരിഞ്ഞ നിലയിലായിരുന്നു.