നടിയെ ആക്രമിച്ച കേസ്: തുടരന്വേഷണം ആവശ്യപ്പെട്ട് ആക്രമിക്കപ്പെട്ട നടി മുഖ്യമന്ത്രിക്ക് പരാതി നൽകി
നടിയെ ആക്രമിച്ച കേസിൽ തുടരന്വേഷണം ആവശ്യപ്പെട്ട് ഇരയായ നടി മുഖ്യമന്ത്രിക്ക് കത്തയച്ചു. സംവിധായകൻ ബാലചന്ദ്രകുമാറിന്റെ വെളിപെടുത്തലിന്റെ സാഹചര്യത്തിലാണ് കത്ത്. രണ്ടാമത്തെ പ്രോസിക്യൂട്ടറും രാജിവെച്ചതിൽ ആശങ്കയുണ്ടെന്നും കത്തിൽ പറയുന്നു.
വിചാരണ നിർത്തിവെക്കണമെന്ന പോലീസിന്റെ ആവശ്യത്തിൽ വിചാരണ കോടതി തീരുമാനമെടുത്തിട്ടില്ല. അതുകൊണ്ട് തന്നെ തുടരന്വേഷണം മുന്നോട്ടു കൊണ്ടുപോകാനാകാത്ത സ്ഥിതിയാണ്. ഈ സാഹചര്യത്തിലാണ് നടി മുഖ്യമന്ത്രിക്ക് കത്തയച്ചത്.
രണ്ടാമത്തെ പ്രോസിക്യൂട്ടറും രാജിവെച്ചത് ആശങ്കാജനകമാണെന്നും നടി പറയുന്നു. നേരത്തെ ബാലചന്ദ്രകുമാറും മുഖ്യമന്ത്രിക്ക് പരാതി നൽകിയിരുന്നു. ഇതിന് പിന്നാലെയാണ് നടിയും പരാതി നൽകിയിരിക്കുന്നത്.