പാണത്തൂരിൽ ബസ് മറിഞ്ഞുണ്ടായ അപകടത്തിൽ മരണസംഖ്യ ആറായി
കാസർകോട് പാണത്തൂരിൽ വിവാഹ സംഘം സഞ്ചരിച്ചിരുന്ന ടൂറിസ്റ്റ് ബസ് മറിഞ്ഞുണ്ടായ അപകടത്തിൽ മരണസംഖ്യ ആറായ. മരിച്ചവരിൽ ഒരാളെ തിരിച്ചറിഞ്ഞിട്ടുണ്ട്. കർണാടക പുത്തൂർ ബൾനാട്ടെ സ്വദേശി രാജേഷിന്റെ മകൻ ആദർശാണ്(14) മരിച്ചത്.
മറ്റ് അഞ്ച് പേരുടെയും മൃതദേഹങ്ങൾ പൂടംകല്ല് താലൂക്ക് ആശുപത്രിയിൽ സൂക്ഷിച്ചിരിക്കുകയാണ്. പോലീസും ഫയർഫോഴ്‌സും നാട്ടുകാരും ചേർന്നാണ് രക്ഷാപ്രവർത്തനം നടത്തിയത്. പരുക്കേറ്റവരിൽ 16 പേരുടെ നില ഗുരുതരമാണ്. ഇവരെ മംഗലാപുരത്തേക്ക് കൊണ്ടുപോയി.