കരാറുകാരന്റെയും ഉദ്യോഗസ്ഥന്റെയും ഫോൺ നമ്പർ പ്രദർശിപ്പിക്കും; റോഡ് തകർന്നാൽ പരാതിപ്പെടാം
പരിപാലന കാലാവധിയുള്ള റോഡുകളിൽ ബന്ധപ്പെട്ട കരാറുകാരന്റെയും ഉദ്യോഗസ്ഥന്റെയും പേരും ഫോൺ നമ്പറും അടക്കമുള്ള വിവരങ്ങൾ ശനിയാഴ്ച മുതൽ പ്രദർശിപ്പിച്ചു തുടങ്ങും. റോഡുകൾ തകർന്നാൽ അക്കാര്യം ജനങ്ങൾക്ക് ബന്ധപ്പെട്ടവരെ അറിയിക്കാം. റോഡുകളുടെ തുടക്കത്തിലും അവസാനത്തിലും ഇത്തരം ബോർഡുകൾ പ്രദർശിപ്പിക്കും
പദ്ധതിയുടെ സംസ്ഥാനതല ഉദ്ഘാടനം ശനിയാഴ്ച രാവിലെ തിരുവനന്തപുരത്ത് മന്ത്രി പിഎ മുഹമ്മദ് റിയാസും നടൻ ജയസൂര്യയും ചേർന്ന് നിർവഹിക്കും. ഇത്തരം റോഡുകളുടെ വിവരങ്ങൾ പൊതുമരാമത്ത് വകുപ്പിന്റെ വെബ്‌സൈറ്റിൽ പ്രദർശിപ്പിച്ചിട്ടുണ്ട്. 2514 പദ്ധതികളിലാണ് പരിപാലന കാലാവധി നിലനിൽക്കുന്നത്.
മഴ കഴിഞ്ഞാലുടൻ റോഡുകളുടെ അറ്റകുറ്റപ്പണി ആരംഭിക്കും. ഇതിനായി 271.41 കോടി രൂപ അനുവദിച്ചു. റോഡുകളുടെ വിവരം എൻജിനീയർമാർ പരിശോധിച്ച് ഫോട്ടോ സഹിതം ചീഫ് എൻജിനീയർമാരെ അറിയിക്കുന്ന സംവിധാനം ഏർപ്പെടുത്തുമെന്നും മന്ത്രി അറിയിച്ചു