ബിനീഷ് കോടിയേരിക്കെതിരെ എൻഫോഴ്‌സ്‌മെന്റ് കേസെടുത്തു
സിപിഎം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണന്റെ മകൻ ബിനീഷ് കോടിയേരിക്കെതിരെ എൻഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റ് കേസെടുത്തു. കള്ളപ്പണം വെളുപ്പിക്കൽ നിരോധന നിയമപ്രകാരം കൊച്ചി ഇ. ഡി യൂനിറ്റാണ് കേസെടുത്തിരിക്കുന്നത്.
ബിനീഷിന്റെ സ്വത്തുവകകൾ സംബന്ധിച്ച വിവരങ്ങൾ അറിയിക്കുന്നതിന് ഈ മാസം 11ന് കത്ത് നൽകിയിരുന്നു. ബിനീഷിനെതിരെ കേസെടുത്തതായും കത്തിൽ പറയുന്നുണ്ട്.
ബിനീഷിന്റേതായി കണ്ടെത്തുന്ന ആസ്തിവകകൾ ഇ.ഡിയെ അറിയിക്കാതെ ക്രയവിക്രയം ചെയ്യാൻ പാടില്ലെന്ന് എൻഫോഴ്‌സ്‌മെന്റ് അസി. ഡയറക്ടർ രജിസ്‌ട്രേഷൻ വകുപ്പിന് നൽകിയ കത്തിൽ പറയുന്നു. നേരത്തെ ബിനീഷിനെ ഇ ഡി ചോദ്യം ചെയ്തു വിട്ടയച്ചിരുന്നു.