ഇരട്ട നരബലി കേസ്; മൂന്നാം പ്രതി ലൈലക്ക് ജാമ്യമില്ല, ഹർജി തള്ളി
കൊച്ചി: ഇലന്തൂർ ഇരട്ട നരബലി കേസിലെ മൂന്നാം പ്രതി ലൈല ഭഗവൽ സിംഗിന് ജാമ്യമില്ല. എറണാകുളം ജുഡീഷ്യൽ മജിസ്ട്രേറ്റ് കോടതിയാണ് ലൈലയുടെ ജാമ്യ ഹർജി തള്ളിയത്. കൊലപാതകത്തിൽ തനിക്ക് നേരിട്ടോ അല്ലാതയോ പങ്കില്ലെന്നും പൊലീസ് കെട്ടിച്ചമച്ചതാണ് കഥകളെന്നുമായിരുന്നു ലൈലയുടെ വാദം.
പദ്മ കേസിൽ 12 ദിവസം കസ്റ്റഡിയിൽ ചോദ്യം ചെയ്തെന്നും ഇനി കസ്റ്റഡി ആവശ്യമില്ലാത്ത സാഹചര്യത്തിൽ ജാമ്യം അനുവദിക്കണമെന്നുമായിരുന്നു ലൈലയുടെ ആവശ്യം. നിലവിൽ റോസലി കൊലക്കേസിൽ കാലടി പൊലീസ് കസ്റ്റഡിയിലാണ് ലൈല. അന്വേഷണം പൂർത്തിയാക്കാത്ത സാഹചര്യത്തിൽ പ്രതിക്ക് ജാമ്യം അനുവദിക്കരുതെന്നായിരുന്നു പ്രോസിക്യൂഷൻ നിലപാട്. ഒക്ടോബർ 11 നാണ് നരബലി കേസിൽ മൂന്ന് പ്രതികൾ പിടിയിലായത്.