ഇലന്തൂര്‍ ഇരട്ട നരബലി; പ്രതികളുടെ റിമാന്‍ഡ് കാലാവധി ഇന്നവസാനിക്കും
ഇലന്തൂര്‍ ഇരട്ട നരബലിക്കേസിലെ പ്രതികളുടെ റിമാന്‍ഡ് കാലാവധി ഇന്ന് അവസാനിക്കും. പ്രതികളെ ഇന്ന് എറണാകുളം ഫസ്റ്റ് ക്ലാസ് ജുഡീഷ്യല്‍ മജിസ്‌ട്രേറ്റ് കോടതിയില്‍ ഹാജരാക്കും. ഒന്നാം പ്രതി ഷാഫിയെയും രണ്ടാം പ്രതി ഭഗവല്‍ സിംഗിനെയും വിയ്യൂര്‍ അതി സുരക്ഷ ജയിലിലേക്ക് മാറ്റിയിരുന്നു. എറണാകുളം ജില്ലാ ജയിലില്‍ പ്രതികള്‍ക്ക് സുരക്ഷയ്ക്ക് ഭീഷണിയുണ്ടെന്ന വിലയിരുത്തലിന്റെ അടിസ്ഥാനത്തിലായിരുന്നു നടപടി.
റോസ്ലിന്റെ കൊലപാതകകേസില്‍ മൂന്ന് പ്രതികളുടെയും അറസ്റ്റ് രേഖപെടുത്തി. പ്രതികളുടെ കസ്റ്റഡി അപേക്ഷ ഇന്ന് തന്നെ സമര്‍പ്പിച്ചേക്കുമെന്നാണ് സൂചന. മൂന്നാം പ്രതി ലൈലയുടെ അറസ്റ്റാണ് രേഖപ്പെടുത്തിയത്. കാലടി പൊലിസ് കാക്കനാട് വനിത ജയിലിലെത്തിയാണ് അറസ്റ്റ് രേഖപെടുത്തിയത്.
അതേസമയം സംഭവത്തിലെ ഇരകളിലൊരാളായ പത്മയുടെ കൊലപാതകത്തില്‍ കൂടുതല്‍ പ്രതികളില്ലെന്ന് കണ്ടെത്തല്‍. റോസിലിനെ കൊല്ലാന്‍ ഉപയോഗിച്ച കയറിന്റെ കത്തിക്കരിഞ്ഞ അവശിഷ്ടങ്ങള്‍ ഫോറെന്‍സിക് സംഘം ശേഖരിച്ചിരുന്നു. റോസിലിനെ കൊല്ലാന്‍ ഉപയോഗിച്ച കയര്‍ കത്തിച്ചുകളഞ്ഞതായി പ്രതികള്‍ സമ്മതിച്ചിരുന്നു.