‘വാക്ക് പ്രചരിപ്പിക്കുക’; ഷാർജ അന്താരാഷ്ട്ര പുസ്തകോത്സവത്തിന് ഇന്ന് തുടക്കം
ഷാർജ അന്താരാഷ്ട്ര പുസ്തകോത്സവത്തിന് ഇന്ന് തുടക്കമാകും. പുസ്തകോത്സവത്തിന്റെ 41-ാം എഡിഷനിൽ ഇന്ത്യയിൽ നിന്നടക്കം പ്രഗത്ഭരായ എഴുത്തുകാരും ചിന്തകരും പങ്കെടുക്കും. ഇറ്റലിയാണ് ഈ വർഷത്തെ അതിഥി രാജ്യം. 12 ദിവസം നീളുന്ന പുസ്തകോത്സവത്തിൽ 95 രാജ്യങ്ങളിൽ നിന്നായി 2213 പ്രസാധകരെത്തും. ‘വാക്ക് പ്രചരിപ്പിക്കുക’ എന്ന പ്രമേയത്തിലാണ് മേള സംഘടിപ്പിക്കുന്നത്. ആകെ 1047 പരിപാടികളാണ് നടക്കുക. ഇതിന് 57 രാജ്യങ്ങളിലെ 129 അതിഥികളാകും നേതൃത്വം നൽകുക. പത്ത് രാജ്യങ്ങളിൽ നിന്നുളള പ്രസാധകരും പുസ്തക മേളയിൽ പങ്കെടുക്കും.
കേരളത്തിൽ നിന്നും സാഹിത്യ, ചലച്ചിത്ര, സാസ്കാരിക മേഖലകളിൽ നിന്നുളളവർ പുസ്തക മേളയിൽ പങ്കെടുക്കും. സുനിൽ പി. ഇളയിടം, നടൻ ജയസൂര്യ അബ്ദുസ്സമദ് സമദാനി എംപി, ടി എൻ പ്രതാപൻ എംപി, എംകെ മുനീർ എംഎൽഎ, കോൺഗ്രസ് നേതാവ് എംഎം ഹസൻ എന്നിവരാണ് കേരളത്തിൽ നിന്ന് എത്തിച്ചേരുക. നവംബർ 10നാണ് ജയസൂര്യ എത്തുക. നവംബർ 12ന് പോപ് ഗായിക ഉഷ ഉതുപ് തന്‍റെ ആത്മകഥയെക്കുറിച്ച് വായനക്കാരുമായി സംവദിക്കും.