മഴക്കെടുതിയില്‍ ഇന്ന് മാത്രം നാല് മരണം; സംസ്ഥാനത്ത് മരണം 10 ആയി
സംസ്ഥാനത്ത് രൂക്ഷമായ മഴക്കെടുതിയല്‍ ഇന്ന് മാത്രം നാല് പേര്‍ മരിച്ചു. കണ്ണൂരില്‍ രണ്ട് പേര്‍ക്ക് മഴയില്‍ ജീവന്‍ നഷ്ടമായി. പത്ത് പേരാണ് ഇതുവരെ മരിച്ചത്.
കുട്ടമ്പുഴയില്‍ ഇന്നലെ വനത്തിനുള്ളില്‍ കാണാതായ ആളെ മരിച്ച നിലയില്‍ കണ്ടെത്തി. കുട്ടമ്പുഴ ഉരുളന്‍ തണ്ണിയില്‍ പശുവിനെ അഴിക്കാന്‍ വനത്തിലേക്ക് പോയ പൗലോസിനെ മരിച്ച നിലയില്‍ കണ്ടെത്തിയത്. മഴയില്‍ മരത്തിന്റെ കമ്പ് ഒടിഞ്ഞ് വീണ് തലയില്‍ വീണാണ് പൗലോസ് മരിച്ചത്.
കണ്ണൂര്‍ പേരാവൂര്‍ നെടുംപുറംചാലില്‍ കാണാതായ കുഞ്ഞിന്റെ മൃതദേഹം കണ്ടെത്തി. ഇന്നലെ ഒഴുക്കില്‍പ്പെട്ടാണ് രണ്ടര വയസുകാരിയെ കാണാതായത്. പേരാവൂര്‍ മേലെവെള്ളറ കോളനിയില്‍ വീട് തകര്‍ന്ന് കാണാതായ ആള്‍ക്കായി തെരച്ചില്‍ ഊര്‍ജിതമായി നടക്കുകയാണ്.
വൈക്കത്ത് വേമ്പനാട്ടുകായലില്‍ അജ്ഞാത മൃതദേഹം കണ്ടെത്തി. വൈക്കം ചെമ്പ് കാട്ടിക്കുന്നു തുരുത്ത് ഭാഗത്താണ് മൃതദേഹം കണ്ടത്. 45 വയസ് തോന്നിക്കുന്ന പുരുഷന്റെ മൃതദേഹമാണ് കണ്ടെത്തിയത്.
വെള്ളോറ കോളനിയിലുണ്ടായ ഉരുള്‍പൊട്ടലില്‍ രാജേഷ് എന്ന യുവാവ് മരിച്ചു. മുണ്ടക്കയത്ത് ഒഴുക്കില്‍പ്പെട്ട ആളുടെ മൃതദേഹംകണ്ടെത്തി. കൂട്ടിക്കല്‍ ചപ്പാത്തിലുണ്ടായ അപകടത്തില്‍ ചുമട്ടുതൊഴിലാളിയായയ റിയാസ് ആണ് മരിച്ചത്. വെള്ളോറയില്‍ ചന്ദ്രന്‍ എന്നയാളെ കാണാതായിട്ടുണ്ട്. മണ്ണിടിഞ്ഞ് വീണ് തകര്‍ന്ന വീടിനകത്താണ് ചന്ദ്രനെന്നാണ് കരുതുന്നത്. രക്ഷാപ്രവര്‍ത്തനം ഊര്‍ജിതമായി പുരോഗമിക്കുകയാണ്.