വിജയ് ബാബുവിൻ്റെ ജാമ്യം റദ്ദാക്കണം: അപ്പീലുമായി ഇരയായ നടി സുപ്രീംകോടതിയിൽ
കൊച്ചി: പീഡനക്കേസിൽ നടനും നിർമ്മാതാവുമായ വിജയ് ബാബുവിന് ജാമ്യം അനുവദിച്ച ഹൈക്കോടതി നടപടിയെ ചോദ്യം ചെയ്ത് ഇരയായ യുവനടി സുപ്രീംകോടതിയെ സമീപിച്ചു. കർശന ഉപാധികളോടെ വിജയ് ബാബുവിന് കോടതി ജാമ്യം അനുവദിക്കുകയും പിന്നീട് ഇയാളുമായി പൊലീസ് പരാതിയിൽ പറയപ്പെടുന്ന ഹോട്ടലുകളിലെത്തി തെളിവെടുപ്പ് നടത്തുകയും ചെയ്യുന്നതിനിടെയാണ് ജാമ്യം റദ്ദാക്കണമെന്ന് ആവശ്യപ്പെട്ട് യുവനടി സുപ്രീംകോടതിയെ സമീപിക്കുന്നത്.