മണ്ണെണ്ണ വില 100 കടന്നു
മണ്ണെണ്ണ വില വീണ്ടും കൂട്ടി കേന്ദ്ര സര്‍ക്കാര്‍. ലിറ്ററിന് 14 രൂപ കൂട്ടി. ഇതോടെ ഒരു ലിറ്റര്‍ മണ്ണെണ്ണയുടെ വില 102 രൂപയായി
അടുത്ത മൂന്ന് മാസത്തെ വില എണ്ണ കമ്പനികള്‍ വര്‍ധിച്ചപ്പോഴാണ് നൂറ് കടന്നത്. നിലവില്‍ 88 രൂപയാണ് വില. സ്റ്റോക്കിന്റെ അടിസ്ഥാനത്തില്‍ സംസ്ഥാന സര്‍ക്കാരാണ് വില വര്‍ധിപ്പിക്കണമോ എന്ന കാര്യത്തില്‍ തീരുമാനമെടുക്കുക.
ലിറ്ററിന് 18 രൂപയായിരുന്ന റേഷന്‍ മണ്ണെണ്ണ വില രണ്ടര വര്‍ഷത്തിനിടെ 84 രൂപയാണു വര്‍ധിച്ചത്. കഴിഞ്ഞ വര്‍ഷം നവംബറിലാണ് 50 രൂപ കടന്നത്.