79 സീറ്റുകളിൽ എൽ ഡി എഫ് മുന്നിട്ട് നിൽക്കുന്നു; നേമത്ത് ബിജെപി മുന്നിൽ
സംസ്ഥാന നിയമസഭാ തെരഞ്ഞെടുപ്പിന്റെ വോട്ടെണ്ണൽ തുടരുമ്പോൾ എൽ ഡി എഫ് മുന്നേറ്റം. ഫലസൂചനകൾ വരുന്ന സീറ്റുകളിൽ 79 എണ്ണത്തിൽ എൽ ഡി എഫും 60 എണ്ണത്തിൽ യുഡിഎഫും എൻഡിഎ ഒരു സീറ്റിലും മുന്നിട്ട് നിൽക്കുകയാണ്
തപാൽ വോട്ടുകളാണ് ഇപ്പോൾ എണ്ണുന്നത്. ചില മണ്ഡലങ്ങളിൽ വോട്ടിംഗ് മെഷീനിൽ നിന്നുള്ള ഫലസൂചനകളും വരുന്നുണ്ട്. പിണറായി വിജയൻ, കെ കെ ശൈലജ, വി എൻ വാസവൻ, എം സ്വരാജ് തുടങ്ങിയവരെല്ലാം മുന്നിട്ട് നിൽക്കുകയാണ്. നേമത്താണ് ബിജെപി മുന്നിട്ട് നിൽക്കുന്നത്.