സി.കെ ആശയ്ക്ക് അർഹമായ പരിഗണന ലഭിച്ചെന്ന് കാനം; സിപിഐയുടെ പരാതി ശ്രദ്ധയിൽപ്പെട്ടില്ലെന്ന് മന്ത്രി വി.എൻ വാസവൻ
വൈക്കം സത്യാഗ്രഹ ശാതബ്ദി ആഘോഷ പരസ്യത്തിൽ നിന്നും സി കെ ആശ എംഎൽഎ ഒഴിവാക്കിയത്തിനെതിരെ സിപിഐ ജില്ലാ നേതൃത്വം സർക്കാരിന് പരാതി നൽകി. എന്നാൽ പരിപാടിയിൽ എംഎൽഎയ്ക്ക് അർഹമായ പരിഗണന ലഭിച്ചെന്നായിരുന്നു കാനം രാജേന്ദ്രൻ പ്രതികരണം. സിപിഐയുടെ പരാതി ശ്രദ്ധയിൽപ്പെട്ടില്ലെന്ന് മന്ത്രി വി എൻ വാസവൻ പറഞ്ഞു.
സി കെ ആശ എംഎൽഎയുടെ പേര് പത്ര പരസ്യത്തിൽ ഒഴിവാക്കിയതാണ് അണികളെ ചൊടിപ്പിച്ചത്. പട്ടികജാതി വിഭാഗത്തിൽപെട്ട എംഎൽഎയെ അവഗണിച്ചുയെന്ന് പ്രതിഷേധ പോസ്റ്റുകൾ പ്രത്യക്ഷപ്പെട്ടു. പിആർഡി നടപടിയിൽ സിപിഐ ജില്ല നേതൃത്വവുംശക്തമായ അതൃപ്തി രേഖപ്പെടുത്തി.
എന്നാൽ ജില്ലഘടകത്തിന് വിഭിന്നമായ നിലപാട് സിപിഐ സംസ്ഥാന സെക്രട്ടറി കാനം രാജേന്ദ്രൻ സ്വീകരിച്ചത്. എംഎൽഎ പിന്തുണച്ച് ഫേസ്ബുക്ക് പോസ്റ്റിട്ടവരെയും കാനം തള്ളി. പരിപാടിയിൽ മികച്ച പ്രാതിനിത്യം ലഭിച്ചെന്ന് ഫേസ്ബുക്ക് പോസ്റ്റിൽ കുറിച്ച സി.കെ ആശ പിആർഡിക്ക് സംഭവിച്ച ന്യുനത സർക്കാർ പരിഹരിലുമെന്നാണ് പ്രതീക്ഷയെന്നും വ്യക്തമാക്കി. വിവാദത്തിലേക്ക് പോകേണ്ടതില്ലെന്നായിരുന്നു മന്ത്രി വി എൻ വാസവന്റ പ്രതികരണം.