തോൽവിക്ക് പിന്നാലെ ഗുജറാത്ത് കോൺഗ്രസിൽ കൂട്ടരാജി; സംസ്ഥാന പ്രസിഡന്റും നിയമസഭാ കക്ഷി നേതാവും രാജിവെച്ചു
ഗുജറാത്തിൽ തദ്ദേശ തെരഞ്ഞെടുപ്പ് തോൽവിക്ക് പിന്നാലെ കോൺഗ്രസ് സംസ്ഥാന പ്രസിഡന്റ് അമിത് ചാവ്ദ രാജിവെച്ചു. നിയമസഭാ കക്ഷി നേതാവ് പരേഷ് ധനനിയും രാജിവെച്ചിട്ടുണ്ട്. തെരഞ്ഞെടുപ്പ് നടന്ന 81 നഗരസഭകളിൽ 71 ഇടങ്ങളിലും ബിജെപി അധികാരം പിടിച്ചിരുന്നു
കോൺഗ്രസ് ഏഴിടങ്ങളിൽ മാത്രമാണ് ജയിച്ചത്. 31 ജില്ലാ പഞ്ചായത്തുകൾ പൂർണമായും ബിജെപി നേടി. ഒരിടത്തുപോലും കോൺഗ്രസിന് അധികാരം നേടാനായില്ല. 231 താലൂക്ക് പഞ്ചായത്തുകളിൽ 185 ഇടങ്ങളിൽ ബിജെപി വിജയം നേടി. കോൺഗ്രസിന് 34 താലൂക്ക് പഞ്ചായത്തുകൾ ലഭിച്ചു