കേരളത്തിൽ യുഡിഎഫ് ഭൂരിപക്ഷം നേടുമെന്ന് കോൺഗ്രസ് ഏർപ്പെടുത്തിയ ഏജൻസിയുടെ സർവേ
കേരളത്തിൽ കോൺഗ്രസ് ഭൂരിപക്ഷം നേടി അധികാരത്തിലെത്തുമെന്ന് എഐസിസി ഏർപ്പെടുത്തിയ സ്വകാര്യ ജേൻസി തയ്യാറാക്കിയ സർവേ. കോൺഗ്രസ് 50 സീറ്റുകൾ വരെ നേടും. വടക്കൻ കേരളത്തിൽ യുഡിഎഫ് 35 സീറ്റുകൾ വരെ നേടും
അതേസമയം മുസ്ലിം ലീഗ് ഒഴികെ മറ്റ് ഘടക കക്ഷികളുടെ നില മോശമാകുമെന്നും സർവേയിൽ പറയുന്നു. മികച്ച സ്ഥാനാർഥികളില്ലെങ്കിൽ വിജയം എളുപ്പമാകില്ല. മൂന്ന് സ്വകാര്യ ഏജൻസികളെയാണ് സർവേ നടത്താനായി എഐസിസി നിയോഗിച്ചത്.
സംസ്ഥാനത്ത് 73 മുതൽ 78 സീറ്റുകൾ വരെ യുഡിഎഫിന് നേടാനാകും. കോൺഗ്രസിന് 50 സീറ്റുകൾ ലഭിക്കും. കൂടുതൽ സീറ്റുകളും മലബാർ മേഖലയിൽ നിന്നാകും. മധ്യ കേരളത്തിൽ വോട്ടുകളിൽ കുറവുണ്ടാകുമെന്നും സർവേ ഫലം പറയുന്നു.