സ്വർണവില കുത്തനെ ഇടിഞ്ഞു; പവന് 760 രൂപയുടെ കുറവ്
സംസ്ഥാനത്ത് സ്വർണവില കുത്തനെ ഇടിഞ്ഞു. പവന് ഇന്ന് 760 രൂപയാണ് കുറഞ്ഞത്. ഒരു പവൻ സ്വർണത്തിന്റെ വില 33,680 രൂപയിലെത്തി. ഗ്രാമിന് 4210 രൂപയായി. 34,440 രൂപയിലാണ് കഴിഞ്ഞ ദിവസം വ്യാപാരം നടന്നത്.
2020 ഓഗസ്റ്റ് മുതൽ സ്വർണത്തിന് 8320 രൂപയുടെ കുറവാണുണ്ടായിരിക്കുന്നത്. ആഗോള വിപണിയിൽ സ്‌പോട്ട് ഗോൾഡ് വില ഔൺസിന് 1715 ഡോളറായി കുറഞ്ഞു. ഒരു മാസത്തിനിടെ 134 ഡോളറിന്റെ കുറവാണുണ്ടായത്
ദേശീയ വിപണിയിൽ പത്ത് ഗ്രാം തനി തങ്കത്തിന് 259 രൂപ കുറഞ്ഞ് 45,049 രൂപയിലെത്തി. വെള്ളി വിലയിലും ഇന്ന് ഇടിവ് രേഖപ്പെടുത്തിയിട്ടുണ്ട്.