ഗുരുവായൂരപ്പന്റെ പേരിൽ വികലമായി എന്തെങ്കിലും കാണിച്ചുകൂട്ടിയാൽ..’; പൃഥ്വിരാജിനെതിരെ വിശ്വഹിന്ദു പരിഷത്ത്
പൃഥ്വിരാജും ബേസില്‍ ജോസഫും ഒന്നിക്കുന്ന ചിത്രത്തിനെതിരേ വിശ്വഹിന്ദു പരിഷത്ത് നേതാവ് പ്രതീഷ് വിശ്വനാഥ്. ‘ഗുരുവായൂര്‍ അമ്പലനടയില്‍’ എന്നാണ് ചിത്രത്തിന്റെ പേര്. ഗുരുവായൂരപ്പന്റെ പേരില്‍ എന്തെങ്കിലും കാണിച്ചു കൂട്ടാനാണെങ്കില്‍ വാരിയം കുന്നനെ ഓര്‍ത്താൽ മതിയെന്നാണ് പ്രതീഷ് വിശ്വനാഥ് ഫെയ്‌സ്ബുക്കില്‍ കുറിച്ചത്.
മലയാള സിനിമാക്കാർക്ക് ദിശാ ബോധം ഉണ്ടാക്കാൻ ഉണ്ണിമുകുന്ദന് കഴിയുന്നുണ്ട് എന്ന് വ്യക്തമായതായും പ്രതീഷ് വിശ്വനാഥ് ഫെയ്സ്ബുക്കിൽ പങ്കുവച്ച കുറിപ്പില്‍ പറഞ്ഞു.