അട്ടപ്പാടി കൊലപാതകം പണത്തിന്റെ പേരിൽ തന്നെ : പാലക്കാട് എസ്പി
അട്ടപ്പാടി കൊലപാതകം പണത്തിന്റെ പേരിൽ തന്നെയെന്ന് പാലക്കാട് എസ്പി ആർ വിശ്വനാഥ്.
തോക്ക് നൽകാമെന്ന് പറഞ്ഞ് വിനായകനും നന്ദകിഷോറും പണം വാങ്ങി പറ്റിക്കപ്പെട്ടെന്ന് അറിഞ്ഞതോടെ പ്രതികൾ വടികളും ഇരുമ്പ് പൈപ്പും കൊണ്ട് മർദിച്ചുവെന്നും പൊലീസ് പറയുന്നു.
കണ്ണൂരിൽ നിന്ന് കിളികളെ കൊല്ലുന്ന തോക്ക് എത്തിച്ച് നൽകാം എന്ന ഉറപ്പിൽ നന്ദകിഷോറും വിനായകനും പ്രതികളിൽ നിന്ന് ഒരു ലക്ഷം രൂപ വാങ്ങിയിരുന്നു. എന്നാൽ പറഞ്ഞ സമയത്തിനകം തോക്ക് എത്തിച്ചുകൊടുത്തില്ല, പണം തിരികെ ചോദിച്ചപ്പോൾ അത് നൽകിയതുമില്ല. ഇതാണ് തർക്കത്തിന് കാരണമെന്ന് പൊലീസ് പറയുന്നു.