ശബരിമലയിൽ കതിന നിറയ്ക്കുന്നതിനിടെ അപകടം; 3 പേർക്ക് പരുക്ക്
ശബരിമലയിൽ കതിന നിറയ്ക്കുന്നതിനിടെയുണ്ടായ അപകടത്തിൽ 3 പേർക്ക് പരുക്കേറ്റു. മാളികപ്പുറത്തിനടുത്താണ് സംഭവം നടന്നത്. ചെങ്ങന്നൂർ ചെറിയനാട് തോന്നയ്ക്കാട് ആറ്റുവാശ്ശേരി വടശ്ശേരിൽ എ ആർ ജയകുമാർ (47), ചെങ്ങന്നൂർ കാരയ്ക്കാട് പാലക്കുന്ന് മോടിയിൽ അമൽ (28), പാലക്കുന്ന് മോടിയിൽ രജീഷ് ( 35 ) എന്നിവർക്കാണ് പരുക്കേറ്റത്.
മൂവരെയും സന്നിധാനം സർക്കാർ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. പരുക്കേറ്റവർ ഇവിടത്തെ ജീവനക്കാരാണെന്നാണ് ലഭ്യമാകുന്ന വിവരം. ഭക്തർക്കാർക്കും അപകടത്തിൽ പരിക്കേറ്റിട്ടില്ല. മാളികപ്പുറത്തിനടുത്തെ ഇൻസുലേറ്ററിന് സമീപമാണ് അപകടം ഉണ്ടായത്.