Thursday, October 17, 2024
Kerala

നയന സൂര്യയുടെ മരണം; പോസ്റ്റുമോർട്ടം റിപ്പോർട്ട് പരിശോധിച്ച് ഒരാഴ്ചയ്ക്കുള്ളിൽ റിപ്പോർട്ട് സമർപ്പിക്കാൻ ഡിസിപിയുടെ നിർദേശം

യുവസംവിധായക നയന സൂര്യയുടെ മരണത്തിൽ രേഖകൾ പരിശോധിക്കാൻ തിരുവനന്തപുരം ഡിസിപി വി. അജിത്ത് നിർദേശം നൽകി.
ഡിസിആർബി അസിസ്റ്റന്റ് കമ്മീഷണർ ദിനിലിനാണ് നിർദേശം നൽകിയിരിക്കുന്നത്. പോസ്റ്റുമോർട്ടം റിപ്പോർട്ടും കേസ് ഡയറിയും പരിശോധിച്ച് ഒരാഴ്ചയ്ക്കുള്ളിൽ റിപ്പോർട്ട് സമർപ്പിക്കണം. തുടർന്ന് പുനരന്വേഷണത്തിൽ തീരുമാനമെടുക്കും. കേസ് ഡയറിയടക്കം മ്യൂസിയം പൊലീസിൽ നിന്ന് ഡി.സി.പി വിളിച്ചുവരുത്തിയിരുന്നു..

നയന സൂര്യയുടെ മരണത്തിൽ കഴുത്തു ശക്തമായി ഞെരിഞ്ഞിരുന്നുവെന്നാണ് പോസ്റ്റ്‌മോർട്ടം റിപ്പോർട്ടിൽ പറയുന്നത്. പോസ്റ്റ്‌മോർട്ടത്തിലെ കണ്ടെത്തലുകൾ കൊലപാതക സാധ്യത സംശയിക്കാവുന്നവയാണ്. 2019 ഫെബ്രുവരി 24നായിരുന്നു തിരുവനന്തപുരത്തെ മുറിക്കുള്ളിൽ നയനയെ മരിച്ച നിലയിൽ കണ്ടെത്തിയത്. പോസ്റ്റ്‌മോർട്ടത്തിൽ നിർണ്ണായക കണ്ടെത്തലുകളാണ് ഉള്ളത്. കഴുത്ത് ശക്തമായി ഞെരിഞ്ഞിരുന്നുവെന്ന് പോസ്റ്റ്‌മോർട്ടം റിപ്പോർട്ടിൽ പറയുന്നു. കഴുത്തിനു ചുറ്റും ഉരഞ്ഞുണ്ടായ നിരവധി മുറിവുകളുണ്ട്, അടിവയറ്റിൽ ചവിട്ടേറ്റത് പോലെയുള്ള ക്ഷതവും, ആന്തരികാവയവങ്ങളിൽ രക്തസ്രാവമുണ്ടായി.

പോസ്റ്റ്‌മോർട്ടത്തിലെ കണ്ടെത്തലുകൾ കൊലപാതക സാധ്യത സംശയിക്കാവുന്നവയാണ്. അസ്വഭാവിക മരണത്തിനു കേസെടുത്തെങ്കിലും അന്വേഷണം വഴി മുട്ടി നിലയിലാണ് ഇപ്പോൾ. നയനയുടെ മരണത്തിന് പിന്നിലെ ദുരൂഹതയിൽ വിശദമായ അന്വേഷണം നടത്തണമെന്നാണ് നയനയുടെ സുഹൃത്തുക്കളുടെ ആവശ്യം.

Leave a Reply

Your email address will not be published.