ശബരിമലയിൽ ഭക്തർക്ക് അനുമതി; ഒരുദിവസം 5000 പേർക്ക് ദർശന സൗകര്യം
ഒരിടവേളയ്ക്ക് ശേഷം ശബരിമലയിൽ ഭക്തർക്ക് അനുമതി. ഈ മാസം 17 മുതൽ ഭക്തർക്ക് ശബരിമലയിൽ പ്രവേശിക്കാം. ഒരു ദിവസം 5000 ഭക്തർക്കാണ് ദർശന സൗകര്യം ഉണ്ടാവുക. വെർച്വൽ ക്യൂ ബുക്കിംഗ് സംവിധാനത്തിലുടെ മാത്രമെ ഭക്തർക്ക് അയ്യപ്പ ദർശനത്തിനായി എത്തിച്ചേരാൻ സാധിക്കൂ.
48 മണിക്കൂറിനള്ളിൽ എടുത്ത കൊവിഡ് ആർ ടി പി സി ആർ പരിശോധനാ നെഗറ്റീവ് സർട്ടിഫിക്കറ്റ് ഉള്ളവർക്കും അല്ലെങ്കിൽ കൊവിഡ് രണ്ട് ടോസ് പ്രതിരോധ വാക്സിൻ എടുത്തവർക്കും ദർശനത്തിന് അനുമതി ലഭിക്കും. വെർച്വൽ ക്യൂ സംവിധാനത്തിൽ ബുക്കിംഗ് ലഭിക്കാത്ത ആരെയും മലകയറാൻ അനുവദിക്കുകയില്ല.
കർക്കിടക മാസ പൂജകൾക്കായി ശബരിമല ക്ഷേത്രനട ഈ മാസം 16 ന് വൈകുന്നേരം 5 മണിക്ക് തുറക്കും. പൂജകൾ പൂർത്തിയാക്കി ജൂലൈ 21 ന് രാത്രിയാണ് നട അടയ്ക്കുക.