കണ്ണൂരിൽ ഭർത്താവ് ഭാര്യയെയും മകളെയും വെട്ടിപ്പരുക്കേൽപ്പിച്ചു; ഭാര്യയുടെ നില ഗുരുതരം
കണ്ണൂർ കക്കാട് ഭാര്യയെയും മകളെയും വെട്ടിപ്പരുക്കേൽപ്പിച്ചയാൾക്കെതിരെ കേസ്. കക്കാട് സ്വദേശി രവീന്ദ്രനാണ് ഭാര്യ പ്രവിദ, മകൾ റനിത എന്നിവരെ വെട്ടിയത്. നേരത്തെയും ഇയാൾ പലതവണ ഭാര്യയെയും മകളെയും ഉപദ്രവിച്ചിട്ടുണ്ട്. ആക്രമണത്തിൽ പ്രവിദക്ക് ഗുരുതരമായി പരുക്കേറ്റു.
തലയ്ക്ക് പരുക്കേറ്റ പ്രവിദ കണ്ണൂർ ജില്ലാ ആശുപത്രിയിൽ ചികിത്സയിലാണ്. റനിതയുടെ കൈക്കും കാലിനുമാണ് വെട്ടേറ്റത്. അമ്മയെയും സഹോദരിയെയും ആക്രമിക്കുന്നത് കണ്ടതോടെ പ്രവിദയുടെ മകൻ രവീന്ദ്രനെ പ്രതിരോധിക്കാൻ ശ്രമിച്ചു. ഇതിൽ രവീന്ദ്രനും പരുക്കേറ്റിട്ടുണ്ട്. ഇയാളെയും ആശുപത്രിയിൽ പ്രവേശിപ്പിച്ചു.