Friday, January 3, 2025
Saudi Arabia

ജിസാനില്‍ വീടിനു തീപ്പിടിച്ച് മൂന്നു കുട്ടികള്‍ മരിച്ചു: മരിച്ചവര്‍ വീടിനകത്ത് കെട്ടിയിടപ്പെട്ടവര്‍

റിയാദ്: സൗദി അറേബ്യയിലെ ജിസാന്‍ പ്രവിശ്യയില്‍പെട്ട അബൂഅരീശില്‍ വീടിന് തീപ്പിടിച്ച് മൂന്നു കുട്ടികള്‍ മരിക്കുകയും നാലു പേര്‍ക്ക് പരിക്കേല്‍ക്കുകയും ചെയ്തു. മൂന്നു മുതല്‍ എട്ടു വരെ വയസ് പ്രായമുള്ള രണ്ടു ആണ്‍കുട്ടികളും ഒരു പെണ്‍കുട്ടിയുമാണ് മരിച്ചത്. അബൂഅരീശിലെ കിംഗ് ഫൈസല്‍ റോഡിനോട് ചേര്‍ന്നുള്ള കെട്ടിടത്തിലെ താമസസ്ഥലത്താണ് ദുരന്തം. മാതാവിനും മറ്റു മൂന്നു കുട്ടികള്‍ക്കുമാണ് പരിക്ക്. ഇക്കൂട്ടത്തില്‍ രണ്ടു പേരെ അബൂഅരീശ് ജനറല്‍ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. മരിച്ച മൂന്നു കുട്ടികളെയും മുറിക്കകത്ത് ചങ്ങലകളില്‍ ബന്ധിച്ച നിലയിലാണ് കണ്ടെത്തിയതെന്ന് ബന്ധപ്പെട്ടവര്‍ പറഞ്ഞു. മാനസിക വൈകല്യമുള്ള കുട്ടികള്‍ വീട്ടില്‍ നിന്ന് പുറത്തുപോയേക്കുമെന്ന് ഭയന്നാണ് ചങ്ങലകളില്‍ ബന്ധിച്ചതെന്ന് പിതാവ് പറഞ്ഞു. അഗ്‌നിബാധയുടെ കാരണം വ്യക്തമല്ല. സംഭവത്തില്‍ സുരക്ഷാ വകുപ്പുകള്‍ അന്വേഷണം തുടരുകയാണ്.

 

Leave a Reply

Your email address will not be published. Required fields are marked *