പെരിയ ഇരട്ടക്കൊല; അഞ്ച് സിപിഎം പ്രവര്‍ത്തകരെ സിബിഐ അറസ്റ്റ് ചെയ്തു
കാസര്‍കോട്: പെരിയ ഇരട്ടക്കൊല കേസില്‍ അഞ്ച് സി പി എം പ്രവര്‍ത്തകരെ സി ബി ഐ അറസ്റ്റ് ചെയ്തു.സിപിഎം ബ്രാഞ്ച് സെക്രട്ടറി രാജു, സുരേന്ദ്രന്‍, ശാസ്ത മധു, റെജി വര്‍ഗീസ്, വിഷ്ണു സുര എന്നിവരാണ് അറസ്റ്റിലായത്.സിബിഐ ഡിവൈഎസ്പി അനന്തകൃഷ്ണന്റെ നേതൃത്വത്തിലുള്ള സംഘത്തിന്റേതാണ് നടപടി. കേസ് സിബിഐ ഏറ്റെടുത്തതിനുശേഷമുള്ള ആദ്യ അറസ്റ്റാണിത്. അറസ്റ്റിലായ അഞ്ച് പ്രതികളെയും ബുധനാഴ്ച എറണാകുളം സി ജെ എം കോടതിയില്‍ ഹാജരാക്കും.
2019 ഫെബ്രുവരി 17 നാണ് കാസര്‍കോട് പെരിയ കല്ല്യോട്ടെ യൂത്ത് കോണ്‍ഗ്രസ് പ്രവര്‍ത്തകരായ കൃപേഷും ശരത് ലാലും കൊല്ലപ്പെട്ടത്. കേസില്‍ സി പി എം ഏരിയ സെക്രട്ടറിയും ലോക്കല്‍ സെക്രട്ടറിയും ഉള്‍പ്പെടെ 14 പേരെ ക്രൈംബ്രാഞ്ച് സംഘം നേരത്തെ അറസ്റ്റ് ചെയ്തിരുന്നു. പിന്നീട് ഹൈക്കോടതിയാണ് കേസ് സി ബി ഐ്ക്ക് വിട്ടത്. ഹൈക്കോടതി നടപടി സുപ്രീംകോടതി ശരിവെക്കുകയായിരുന്നു.