സൗദിയില്‍ ഒമിക്രോണ്‍ സ്ഥിരീകരിച്ചു; ആഫ്രിക്കയില്‍ നിന്നെത്തിയ സ്വദേശി പൗരനാണ് രോഗബാധ
റിയാദ്: സൗദിയില്‍ ആദ്യമായി ഒമിക്രോണ്‍ വൈറസ് രോഗം റിപ്പോര്‍ട്ട് ചെയ്തതായി സൗദി വാര്‍ത്താ ഏജന്‍സി റിപ്പോര്‍ട്ട് ചെയ്തു ആഫ്രിക്കയില്‍ നിന്നെത്തിയ സ്വദേശി പൗരനാണ് രോഗം കണ്ടെത്തിയതെന്ന് സഊദി ആരോഗ്യ മന്ത്രാലയം വ്യക്തമാക്കി.
രോഗം സ്ഥിരീകരിച്ച ആളുമായി സമ്പര്‍ക്കത്തിലായ മുഴുവന്‍ പേരെയും ക്വറന്റൈനിലേക്ക് മാറ്റി.രാജ്യത്ത് വാക്‌സിന്‍ ഡോസുകള്‍ സ്വീകരിക്കുന്നത് പൂര്‍ത്തിയാക്കാനും,സുരക്ഷയുടെ ഭാഗമായി പ്രതിരോധ മുന്‍കരുതല്‍ നടപടികള്‍ ,രോഗ പ്രതിരോധ പ്രവര്‍ത്തങ്ങള്‍ എന്നിവയില്‍ പങ്കാളികളാകണമെന്നും ആരോഗ്യ മന്ത്രാലയം ആവശ്യപ്പെട്ടു