Thursday, January 9, 2025
Kerala

പൊലീസ് സേനയെ അടിമുടി പരിഷ്ക്കരിക്കാനായി; അഭിനന്ദിച്ച് മുഖ്യമന്ത്രി

കേരള പൊലിസിന്റെ പ്രവർത്തനങ്ങളെ അഭിനന്ദിച്ച് മുഖ്യമന്ത്രി പിണറായി വിജയൻ. ഒരു ദൂഷ്യങ്ങളുമില്ലാത്ത പൊലീസിനെയാണ് ജനം ആഗ്രഹിക്കുന്നത്. പൊലീസ് സേനക്ക് അപഖ്യാതി ഉണ്ടാക്കുന്ന ചെയ്തികൾ ചിലരുടെ ഭാഗത്ത് നിന്ന് ഉണ്ടാവുന്നു, ഒരു വിട്ടുവീഴ്ചയും ഉണ്ടാവില്ലെന്നും അദ്ദേഹം വ്യക്തമാക്കി. കേരള പൊലീസ് ദിനാഘോഷത്തിൽ പങ്കെടുത്ത് സംസാരിക്കുകയായിരുന്നു മുഖ്യമന്ത്രി.

പൊലീസ് സേനയ്ക്കുള്ള അംഗീകാരം മറ്റ് സേന അംഗങ്ങൾക്കും പ്രചോദനമാകും എന്നതിൽ സംശയമില്ല. കേരള പൊലീസിന്റെ ചരിത്രത്തിൽ നിർണ്ണായക സ്ഥാനം നേടിയ പദ്ധതികളാണ് ജനമൈത്രി പൊലീസിങ്ങും സോഷ്യൽ പൊലീസ് വിഭാഗവുമെന്ന് മുഖ്യമന്ത്രി പറഞ്ഞു.

ഇവയുടെ പ്രവർത്തനങ്ങളെ വിപുലീകരിക്കുന്നതിനായി ആരംഭിച്ച സോഷ്യൽ പോലിസിങ് ഡയറക്ടറേറ്റിനായി നിർമ്മിച്ച ആസ്ഥാനമന്ദിരം മുഖ്യമന്ത്രി ഉദ്ഘാടനം ചെയ്‌തു. പൊതുജനങ്ങളും പൊലീസും തമ്മിലുള്ള ബന്ധം ഉഷ്മളമാക്കുന്നതിനും ശക്തിപ്പെടുന്നതിനും ഈ സംവിധാനം ഫലപ്രദമായി ഉപയോഗിക്കാൻ കഴിയും.

വികസനവും സാമൂഹിക പുരോഗതിയും ക്രമസമാധാന പാലനവുമായി ബന്ധപ്പെട്ടിരിക്കുന്നവെന്ന കാഴ്ചപ്പാടാണ് സർക്കാരിനുള്ളത്. ജനങ്ങൾ പൊലീസുമായി സഹകരിക്കുന്ന അന്തരീക്ഷമാണ് സർക്കാർ ആഗ്രഹിക്കുന്നതെന്നും മുഖ്യമന്ത്രി പറഞ്ഞു.

Leave a Reply

Your email address will not be published. Required fields are marked *