Wednesday, January 8, 2025
Kerala

മുഖ്യമന്ത്രി വിളിച്ച പൊലീസ് ഉദ്യോഗസ്ഥരുടെ വിപുലയോഗം ഇന്ന്

 

തിരുവനന്തപുരം: സംസ്ഥാനത്ത് ഉന്നത പൊലീസ് ഉദ്യോ​ഗസ്ഥരടക്കം വിവാദങ്ങളിൽപ്പെടുന്നത് തുടർക്കഥയാവുന്ന സാഹചര്യത്തിൽ മുഖ്യമന്ത്രി പിണറായി വിജയന്റെ നേതൃത്വത്തിൽ വിപുലമായ യോ​ഗം ചേരുന്നു. ഞായറാഴ്ച വൈകുന്നേരം മൂന്നരയ്ക്ക് ചേരുന്ന യോഗത്തിൽ എസ്.എച്ച്.ഒമാർ മുതൽ ഡിജിപി വരെ ഓൺലൈനായി പങ്കെടുക്കും.

രണ്ടാം ഭരണത്തിൽ മുഖ്യമന്ത്രി പിണറായി വിജയൻ വിളിക്കുന്ന ആദ്യ പൊലീസ് യോഗമാണിന്ന്. പൊലീസിന്റെ പ്രതിച്ഛായയും വർദ്ധിപ്പിക്കാനാണ് മുഖ്യമന്ത്രി ഇത്തരത്തിൽ യോ​ഗം വിളിച്ച് ചേർക്കുന്നത്. മോൺസൻ മാവുങ്കലുമായുള്ള ഉന്നത പൊലീസ് ഉദ്യോഗസ്ഥരുടെ ബന്ധം ചർച്ചയാകുന്നതിനിടെയാണ് മുഖ്യമന്ത്രി സേനാംഗങ്ങളുടെ യോഗം വിളിച്ചത് എന്നതും ശ്രദ്ദേയമാണ്. മോൻസൻ മാവുങ്കലുമായുളള ആരോപണങ്ങളിൽ ഡി.ജി.പിയും നിലപാട് വിശദീകരിച്ചേക്കും.

പുരാവസ്തു തട്ടിപ്പുമായി ബന്ധപ്പെട്ട് മോൻസൺ മാവുങ്കൽ അറസ്റ്റിലായതിന് പിന്നാലെയാണ് പൊലീസ് ബന്ധം സംബന്ധിച്ച വിവരങ്ങളും പുറത്തുവന്നത്. മുൻ ഡിജിപി ലോക്‌നാഥ് ബെഹ്‌റ, ഡിഐജി സുരേന്ദ്രൻ, ഐ.ജി ലക്ഷ്മൺ ഉൾപ്പെടെയുള്ളവർ മോൻസണിന്റെ വീട്ടിൽ സന്ദർശനം നടത്തിയതിന്റെ ചിത്രങ്ങൾ പുറത്തുവന്നിരുന്നു. മോൻസണിനെതിരായ കേസ് അട്ടിമറിക്കാൻ ഐ.ജി ലക്ഷ്മൺ ഇടപെട്ടതായിട്ടുള്ള ആരോപണവും ഇതിനിടെ ഉയർന്നിരുന്നു.

മുൻ ഡി.ജി.പി മുതൽ സി.ഐ വരെ അര ഡസനിലേറെ പൊലീസുകാർ മോൻസൻ മാവുങ്കൽ കേസിൽ ആരോപണ വിധേയരാണ്. തട്ടിപ്പുകാരനെന്ന് ഇന്റലിജൻസ് കണ്ടെത്തിയ പ്രതി പൊലീസ് ആസ്ഥാനത്ത് വരെ കയറിയിറങ്ങി എന്നത് സേനയ്ക്ക് വലിയ മാനക്കേടായി. മോൺസൻ വിവാദങ്ങൾക്ക് മുമ്പും പൊലീസിനെതിരെ നിരവദി ആരോപണങ്ങൾ ഉയർന്നു. രണ്ടാം ലോക് ഡൗണിന്റെ അവസാന സമയത്ത് കഴുത്തറപ്പൻ പിരിവും പരിധി വിട്ട പെരുമാറ്റവും കാരണം സേന ഒട്ടേറെ പരാതി കേട്ടു. കോവിഡിൻ്റെ തുടക്കം മുതലുള്ള രാപ്പകൽ അധ്യാനത്തിന്റെ ശോഭ കെടുത്തിയെന്നും ആക്ഷേപമുണ്ട്. അതിനാൽ സേനയെ മൊത്തത്തിലുള്ള മാറ്റമാണ് മുഖ്യമന്ത്രി ലക്ഷ്യമിടുന്നത്.

Leave a Reply

Your email address will not be published. Required fields are marked *