കോട്ടയത്ത് പിതാവിന്റെ ആസിഡാക്രമണത്തിൽ പരുക്കേറ്റ മകൻ മരിച്ചു
കോട്ടയം പാലായിൽ പിതാവിന്റെ ആസിഡ് ആക്രമണത്തിൽ പരുക്കേറ്റ് ചികിത്സയിലായിരുന്ന യുവാവ് മരിച്ചു. കാഞ്ഞിരത്തുംകുന്നേൽ ഷിനു(31) ആണ് മരിച്ചത്. 71 ശതമാനം പൊള്ളലേറ്റ ഷിനു കോട്ടയം മെഡിക്കൽ കോളജ് ആശുപത്രിയിൽ ചികിത്സയിലായിരുന്നു.
കഴിഞ്ഞ സെപ്റ്റംബർ 23നാണ് ഗോപാലകൃഷ്ണൻ ഷിനുവിന് േേനരെ ആസിഡാക്രമണം നടത്തിയത്. ഷിനു സ്ഥിരമായി മദ്യപിച്ചെത്തി വീട്ടിൽ വഴക്കുണ്ടാക്കാറുണ്ടായിരുന്നു. ഇതേ തുടർന്നുള്ള കലഹമാണ് ആസിഡാക്രമണത്തിൽ കലാശിച്ചത്