കോട്ടയത്ത് കുളിക്കാനിറങ്ങിയ നാവിക ഉദ്യോഗസ്ഥന്‍ മുങ്ങി മരിച്ചു
കോട്ടയത്ത് നാവിക ഉദ്യോഗസ്ഥന്‍ പുഴയില്‍ മുങ്ങിമരിച്ചു. കോട്ടയം തീക്കോയി മാര്‍മല അരുവിയില്‍ കുളിക്കാനിറങ്ങിയ നാവിക ഉദ്യോഗസ്ഥൻ അഭിഷേകാണ് മുങ്ങിമരിച്ചത്. മഹാരാഷ്ട്ര സ്വദേശിയാണ് അഭിഷേക്. അഭിഷേക് ഉള്‍പ്പടെ 8 നാവികർ അടങ്ങുന്ന സംഘം വിനോദ സഞ്ചാരത്തിനെത്തിയതായിരുന്നു. നാലുപേർ കുളിക്കാൻ അരുവിയിൽ ഇറങ്ങി. ഇതിനിടെ ആണ് അഭിഷേകിനെ ചുഴിയിൽ പെട്ട് കാണാതായത്. ഈരാറ്റുപേട്ട ഫയര്‍ഫോഴ്‌സും, പോലീസും, ഈരാറ്റുപേട്ട നന്മകൂട്ടവും, നാട്ടുകാരും ചേര്‍ന്ന് ഊര്‍ജ്ജിതമായ തെരച്ചില്‍ നടത്തി. രണ്ടു മണിക്കൂർ നീണ്ട തെരച്ചിലിനൊടുവിലാണ് അഭിഷേകിന്‍റെ മൃതദേഹം കണ്ടെത്തിയത്. ഹിമാചൽ പ്രദേശിലെ പരിശീലനത്തിനു ശേഷമണ് എട്ടംഗ സംഘം തീകോയിയിലേക്ക് എത്തിയത്.