വിജയ് പി നായരുടെ ഡോക്ടറേറ്റ് വ്യാജം; നിയമ നടപടി ആരംഭിച്ചു
സ്ത്രീകളെ അധിക്ഷേപിച്ച് വിഡിയോകള്‍ പോസ്റ്റ് ചെയ്ത യൂട്യൂബര്‍ വിജയ് പി. നായരുടെ ഡോക്ടറേറ്റ് വ്യാജമെന്ന് ആരോപണം. യു.ജി.സിയുടെ അംഗീകാരമില്ലാത്ത ചെന്നൈ കേന്ദ്രീകരിച്ചുള്ള കടലാസ് സര്‍വകലാശയില്‍ നിന്നാണ് ഇയാള്‍ ഡോക്ടറേറ്റെടുത്തിട്ടുള്ളത് എന്നാണ് റിപ്പോര്‍ട്ടുകള്‍.
ക്ലിനിക്കല്‍ സൈക്കോളജിയില്‍ പി.എച്ച്.ഡി ഉണ്ടെന്നും ഡോക്ടറാണെന്നും അവകാശപ്പെട്ടാണ് വിജയ് പി. നായര്‍ തന്റെ വീഡിയോകള്‍ യൂട്യൂബിൽ പോസ്റ്റ് ചെയ്തിരുന്നത്. അതിനിടെ ക്ലിനിക്കല്‍ സൈക്കോളജിസ്റ്റെന്ന വ്യാജപ്രചാരണത്തിനെതിരെ ഇന്ത്യന്‍ അസോസിയേഷന്‍ ഓഫ് ക്ലിനിക്കല്‍ സൈക്കോളജിസ്റ്റ്‍ ഇയാൾക്കെതിരെ നിയമ നടപടി തുടങ്ങി.
ചെന്നൈയിലെ ഗ്ലോബല്‍ ഹ്യൂമന്‍ പീസ് സര്‍വകലാശാലയില്‍ നിന്ന് തനിക്ക് പി.എച്ച്.ഡി ലഭിച്ചതിന്റെ ഫോട്ടോകളും ഇയാള്‍ സമൂഹ മാധ്യമങ്ങളില്‍ പങ്കുവച്ചിട്ടുണ്ട്. എന്നാല്‍ ചെന്നൈയിലോ പരിസരങ്ങളിലോ ഇങ്ങിനെ ഒരു സര്‍വകലാശാല ഇല്ല എന്നാണ് റിപ്പോർട്ട്.