Monday, April 14, 2025
Kerala

എംപിമാർ നിഴൽ യുദ്ധം നടത്തരുത്, അനുകൂല സാഹചര്യം നശിപ്പിക്കരുതെന്നും മുല്ലപ്പള്ളി രാമചന്ദ്രൻ

സർക്കാരിനെതിരായ പ്രത്യക്ഷ സമരം നിർത്തിവെച്ച കോൺഗ്രസ് തീരുമാനത്തെ വിമർശിച്ച കെ മുരളീധരന് മറുപടിയുമായി കെപിസിസി പ്രസിഡന്റ് മുല്ലപ്പള്ളി രാമചന്ദ്രൻ. സംസ്ഥാനത്തിന്റെ പൊതുതാത്പര്യം മാനിച്ചായിരുന്നു തീരുമാനം. സമരം അവസാനിപ്പിച്ചതിൽ തെറ്റില്ല

 

ആരെയും ഭയപ്പെടുന്നില്ല. അങ്ങനെ കരുതിയവർക്ക് തെറ്റി. സംഘടനാപരമായ വിവാദങ്ങൾക്കില്ല. എംപിമാർ നിഴൽ യുദ്ധം നടത്തരുത്. സംയമനവും അച്ചടക്കവും പാലിക്കണം. അപസ്വരങ്ങൾ പാർട്ടി പ്രവർത്തകരെ ബാധിക്കില്ല.

കൂട്ടായ ചർച്ചയില്ലെന്ന മുരളീധരന്റെ പ്രസ്താവന ദൗർഭാഗ്യകരമാണ്. മുഖ്യമന്ത്രിയുടെ തുടരെയുള്ള ആക്ഷേപത്തിന്റെ പശ്ചാത്തലത്തിലാണ് സമരം നിർത്താനുള്ള തീരുമാനം സ്വീകരിച്ചത്. അനുകൂല സാഹചര്യം ആരും നശിപ്പിക്കരുത്. പരസ്യ പ്രസ്താവന വിലക്കുന്ന നടപടിയല്ല പരിഹാരം. കേന്ദ്ര നേതൃത്വം എല്ലാം നിരീക്ഷിക്കുന്നുണ്ടെന്നും മുല്ലപ്പള്ളി പറഞ്ഞു.

 

Leave a Reply

Your email address will not be published. Required fields are marked *