സൽമാൻ രാജാവും മോഡിയും ചർച്ച നടത്തി
നിയോം സിറ്റി: തിരുഗേഹങ്ങളുടെ സേവകൻ സൽമാൻ രാജാവും ഇന്ത്യൻ പ്രധാനമന്ത്രി നരേന്ദ്ര മോഡിയും തമ്മിൽ ഫോണിൽ ചർച്ച നടത്തി. സൽമാൻ രാജാവ് ഇന്ത്യൻ പ്രധാനമന്ത്രിയുമായി ഫോണിൽ ബന്ധപ്പെടുകയായിരുന്നു. രണ്ടു സൗഹൃദ രാജ്യങ്ങളിലെയും ജനങ്ങൾ തമ്മിലുള്ള ചരിത്രപരമായ ഉഭയകക്ഷിബന്ധം നേതാക്കൾ അവലോകനം ചെയ്തു.
സൗദി-ഇന്ത്യ സ്ട്രാറ്റജിക് പാർട്ണർഷിപ്പ് കൗൺസിലിന്റെ ചട്ടക്കൂടിനുള്ളിൽ ഇരു രാജ്യങ്ങളും തമ്മിലുള്ള ബന്ധങ്ങൾ കൂടുതൽ വികസിപ്പിക്കാനുള്ള സംയുക്ത അവസരങ്ങളെ കുറിച്ചും സൽമാൻ രാജാവും നരേന്ദ്ര മോഡിയും ചർച്ച ചെയ്തതായി ഔദ്യോഗിക വാർത്താ ഏജൻസി അറിയിച്ചു.
ഇന്ത്യൻ പ്രധാനമന്ത്രിയുമായി നടത്തിയ ഫോൺ സംഭാഷണത്തിന്റെ വിശദാംശങ്ങൾ പ്രതിവാര മന്ത്രിസഭാ യോഗത്തിൽ സൽമാൻ രാജാവ് വെളിപ്പെടുത്തി.