കൊവിഡ് ചട്ടലംഘനം: പോത്തീസിന്റെയും രാമചന്ദ്രൻ സൂപ്പർ സ്റ്റോഴ്സിന്റെയും ലൈസൻസ് റദ്ദാക്കി
തിരുവനന്തപുരത്തെ പ്രമുഖ വസ്ത്രവ്യാപാര, ഹൈപ്പർ മാർക്കറ്റ് ശാലകളായ പോത്തീസിന്റെയും രാമചന്ദ്രൻ സൂപ്പർ സ്റ്റോഴ്സിന്റെയും ലൈസൻസ് റദ്ദാക്കി. കൊവിഡ് ചട്ടം ലംഘിച്ചതിനെ തുടർന്നാണ് നടപടി. തിരുവനന്തപുരം കോർപറേഷൻ മേയറാണ് നടപടി സ്വീകരിച്ചത്.
അട്ടക്കുളങ്ങരയിലാണ് രാമചന്ദ്രൻ സൂപ്പർ സ്റ്റോഴ്‌സ്. സ്ഥാപനത്തിൽ കൊവിഡ് ചട്ടം ലംഘിച്ച് ആളുകളെ കൂട്ടത്തോടെ കയറ്റിയതിനാണ് നടപടി. രാമചന്ദ്രൻ സൂപ്പർ സ്റ്റോഴ്‌സിലെ ജീവനക്കാർക്ക് കൂട്ടത്തോടെ കൊവിഡ് സ്ഥിരീകരിച്ചിരുന്നു. പോത്തീസിനും കൊവിഡ് ചട്ടലംഘനം നടത്തിയതിനെ തുടർന്നാണ് ലൈസൻസ് റദ്ദായത്.