Thursday, January 9, 2025
Kerala

വിവാദ പരാമർശത്തിന് പിന്നാലെ സ്ഥലം മാറ്റം; ജഡ്ജിയുടെ ഹർജി തള്ളി

എഴുത്തുകാരൻ സിവിക് ചന്ദ്രന് മുൻകൂർ ജാമ്യം അനുവദിച്ചുക്കൊണ്ടുള്ള ഉത്തരവിലെ വിവാദ പരാമർശങ്ങൾക്ക് പിന്നാലെ സ്ഥലം മാറ്റത്തിനെതിരെ ജഡ്ജി എസ്. കൃഷ്ണകുമാർ സമർപ്പിച്ച ഹർജി ഹൈക്കോടതി തള്ളി. ജസ്റ്റിസ് അനു ശിവരാമന്റേതാണ് നടപടി.
കൊല്ലം ലേബർ കോടതിയിലേക്കുള്ള സ്ഥലം മാറ്റം നിയമവിരുദ്ധമല്ലെന്ന് ഹൈക്കോടതി വ്യക്തമാക്കി.

ലേബർ കോടതിയിലേത് ഡെപ്യൂട്ടീഷൻ തസ്തിക ആയതിനാൽ തന്റെ അനുമതി ചോദിച്ചില്ലെന്ന ജഡ്ജിയുടെ നിലപാടും വാദം കേൾക്കുന്നതിനിടെ കോടതി അംഗീകരിച്ചിരുന്നില്ല.

പരാതിക്കാരിയുടെ വസ്ത്രധാരണം പ്രകോപനകരം എന്ന് തുടങ്ങിയ മുൻ കോഴിക്കോട് പ്രിൻസിപ്പൽ സെക്ഷൻസ് ജഡ്ജിയുടെ പരാമർശങ്ങൾ വിവാദമായിരുന്നു. രണ്ട് ലൈംഗിക പീഡന കേസുകളിലാണ് സിവിക് ചന്ദ്രന് മുൻകൂർ ജാമ്യം ലഭിച്ചത്.

Leave a Reply

Your email address will not be published. Required fields are marked *