Monday, January 6, 2025
Kerala

മദ്യവിൽപ്പനശാലകളുടെ എണ്ണം ആറിരട്ടിയാക്കി വർധിപ്പിക്കാൻ എക്‌സൈസ് കമ്മീഷണറുടെ ശുപാർശ

 

സംസ്ഥാനത്തെ വിദേശ മദ്യവിൽപ്പനശാലകളുടെ എണ്ണം ആറിരട്ടിയാക്കി വർധിപ്പിക്കാൻ ശുപാർശ. മതിയായ സൗകര്യങ്ങളില്ലാത്ത 96 മദ്യവിൽപ്പന കേന്ദ്രങ്ങൾ മാറ്റി സ്ഥാപിക്കാനും സംസ്ഥാന എക്‌സൈസ് കമ്മീഷണർ ശുപാർശ നൽകിയിട്ടുണ്ട്.

തിരക്കേറിയ വിൽപ്പന കേന്ദ്രങ്ങളിൽ കൗണ്ടറുകളുടെ എണ്ണം വർധിപ്പിച്ച് പ്രവർത്തന സമയം മുഴുവൻ തുറക്കണം. ഇതിന് തയ്യാറാകാത്ത ഉദ്യോഗസ്ഥർക്കെതിരെ നടപടിയെടുക്കണമെന്നും നികുതി വകുപ്പ് സെക്രട്ടറിക്ക് നൽകിയ ശുപാർശയിൽ പറയുന്നു

ബീവറേജസ് കോർപറേഷന്റെ 270 മദ്യവിൽപ്പന ശാലകളും കൺസ്യൂമർഫെഡിന്റെ 39 വിൽപ്പനശാലകളുമാണ് സംസ്ഥാനത്തുള്ളത്. തമിഴ്‌നാട്, കർണാടക തുടങ്ങിയ സംസ്ഥാനങ്ങളിൽ 17,000 പേർക്ക് ഒരു ചില്ലറ വിൽപ്പന ശാല എന്ന നിലയിൽ തുറക്കുമ്പോൾ കേരളത്തിൽ ഒരു ലക്ഷം പേർക്ക് ഒരു മദ്യവിൽപ്പനശാല എന്ന നിലയിലാണ്.

Leave a Reply

Your email address will not be published. Required fields are marked *