Thursday, April 10, 2025
National

കുടിയൻമാരുടെ ശല്യം അസഹനീയമായി; മദ്യവിൽപ്പന ശാല സ്ത്രീകൾ തല്ലിത്തകർത്തു

തമിഴ്‌നാട്ടിലെ കടലൂർ കുറിഞ്ഞപ്പാടിയിൽ മദ്യവിൽപ്പന ശാല സ്ത്രീകൾ തല്ലി തകർത്തു. ജനകീയപ്രതിഷേധം അവഗണിച്ച് മദ്യശാല തുറന്നതിനെ തുടർന്നാണ് നടപടി. മദ്യക്കുപ്പികൾ സ്ത്രീകൾ എറിഞ്ഞുടച്ചു.

ഗ്രാമത്തിലെ സ്ത്രീകൾ കൂട്ടമായി എത്തി സർക്കാർ മദ്യവിൽപ്പന കേന്ദ്രം തകർക്കുകയായിരുന്നു. കുപ്പികളും എറിഞ്ഞുടച്ചു. മദ്യപിച്ച് എത്തുന്ന പുരുഷൻമാരുടെ ശല്യം ഗ്രാമത്തിൽ വർധിച്ചതോടെയാണ് സ്ത്രീകൾ അറ്റകൈ പ്രയോഗം നടത്തിയത്.

സ്ത്രീകളുടെ പ്രതിഷേധത്തെ തുടർന്ന് മാസങ്ങളായി മദ്യവിൽപ്പന കേന്ദ്രം അടിച്ചിട്ടിരിക്കുകയായിരുന്നു. എന്നാൽ രണ്ട് ദിവസം മുമ്പാണ് ഇത് വീണ്ടും തുറന്നത്.

Leave a Reply

Your email address will not be published. Required fields are marked *