സംസ്ഥാനത്തെ ബാറുകളിലും കൺസ്യൂമർ ഔട്ട് ലെറ്റുകളിലും മദ്യവിൽപ്പന ഇന്ന് മുതൽ പുനരാരംഭിക്കും
സംസ്ഥാനത്തെ ബാറുകളിലും കൺസ്യൂമർ ഫെഡ് ഔട്ട് ലെറ്റുകളിലും ഇന്ന് മുതൽ വിദേശമദ്യ വിൽപ്പന ആരംഭിക്കും. ലാഭ വിഹിതത്തിലെ തർക്കത്തെ തുടർന്ന് ഏതാനും ദിവസങ്ങളായി ബാറുകൾ അടഞ്ഞു കിടക്കുകയായിരുന്നു. ബാറുകൾക്ക് ബെവ്‌കോ നൽകുന്ന മദ്യത്തിന്റെ വെയർ ഹൗസ് ലാഭവിഹിതം എട്ടിൽ നിന്ന് 25 ആക്കി ഉയർത്തിയതിനെതിരെയായിരുന്നു പ്രതിഷേധം
വെയർഹൗസ് ലാഭ വിഹിതം 25 ശതമാനത്തിൽ നിന്ന് 13 ശതമാനമാക്കി കുറയ്ക്കാൻ സർക്കാർ തീരുമാനിച്ചു. ഇതേ തുടർന്നാണ് ഇന്ന് മുതൽ ബാറുകൾ തുറക്കാൻ ഉടമകൾ തീരുമാനിച്ചത്. ഇരുന്ന് മദ്യപിക്കാൻ അവസരമുണ്ടാകില്ല. മദ്യവിൽപ്പന മാത്രമാണ് തുടങ്ങുന്നത്
കൺസ്യൂമർഫെഡിന്റെ ലാഭവിഹിതവും 13 ശതമാനമാക്കി കുറച്ചിട്ടുണ്ട്. അതിനാൽ ഔട്ട്‌ലെറ്റുകൾ വഴി മദ്യവിൽപ്പന ആരംഭിക്കും. നിലവിൽ ബെവ്‌കോയുടെ ഔട്ട് ലെറ്റുകൾ വഴി മാത്രമായിരുന്നു വിൽപ്പന. ഇതിനാൽ തന്നെ വലിയ തിരക്കാണ് ബെവ്‌കോ ഔട്ട് ലെറ്റുകളിൽ അനുഭവപ്പെട്ടിരുന്നത്.